Friday, September 12, 2014

UID Portal Updated

                           UID Portial അപ്പ്ഡേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ യൂണിറ്റിലെ കുട്ടികൾക്ക് UID   കിട്ടിയിട്ടുണ്ട് എന്ന് 15/09/2014ന്-ശേഷം താഴെകാണുന്ന ലിങ്കിൽ ക്ലിക്ക്  ചെയിത് ഉറപ്പാക്കുക.
ഇവിടെ ക്ലിക്കുചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് www.ksbsg.in സന്ദർശിക്കുക.

തുറന്നുവരുന്ന ജാലകത്തിൽ സ്കൂൾകോഡ്  നൽകി  Submit ക്ലിക്കുചെയ്യുക.

Friday, September 5, 2014

എല്ലാവർക്കും ഓണാശംസകൾ

ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.
ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു.
കൂടുതൽ വായിക്കു